User: rightsindia Topic: Rights
Category: ശിശുക്ഷേമസമിതി
Last updated: May 16 2013 02:44 IST RSS 2.0
 
1 to 20 of 66    
ചോദ്യങ്ങളുമായി കുട്ടിപ്പട; കുഴങ്ങാതെ മുഖ്യന്‍ 16.5.2013 മാധ്യമം: കേരളീയം
Image: തിരുവനന്തപുരം: സാറിന് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ? ശിശുക്ഷേമ സമിതിയുടെ സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ ചോദ്യംകേട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞെട്ടിയില്ല. റെഡിമെയ്ഡ് പോലെയായിരുന്നു ഉത്തരവും -കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ല, പോകുകയുമില്ല. സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസില്‍ ഒരുക്കിയ മുഖാമുഖത്തിലായിരുന്നു കുട്ടികളുടെ ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി വന്നെങ്കിലും ഒരു ചോദ്യത്തില്‍ മുഖ്യമന്ത്രി കുഴങ്ങി-നിയമസഭയില്‍ സധൈര്യം പ്രതിപക്ഷത്തെ നേരിടുന്ന ഗുട്ടന്‍സ് അറിയണമെന്ന് ചോദിച്ചതോടെയായിരുന്നു ഇത്. കുഴക്കുന്ന ചോദ്യമാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി, ആത്മവിശ്വാസമാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മന$സാക്ഷിയുടെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടാകില്ല. ആ തെറ്റിനെ ന്യായീകരിക്കാന്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യേണ്ടിവരും. തെറ്റ് ഏറ്റു പറയുന്നതാണ് നല്ലതെന്ന നിലപാടാണ് തന്‍േറത് ...
ധീരതാ അവാര്‍ഡ് ജേതാക്കളുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി - വെബ്‌ദുനിയ 28.3.2013 ഗൂഗിള്‍ മലയാളം: പ്രധാനവാര്‍ത്തകള്‍
ധീരതാ അവാര്‍ഡ് ജേതാക്കളുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി - വെബ്‌ദുനിയ
അവാര്‍ഡ് ജേതാക്കളുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും 28.3.2013 മെട്രോവാര്‍ത്ത: കേരളവാര്‍ത്ത
ദേശീയ അവാര്‍ഡ് നേടിയ കുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയ കുട്ടികളുടെ ധീരതയ്ക്കുള്ള 2012ലെ അവാര്‍ഡ് തിരുവനന്തപുരത്തു
Also found in: [+]
‘ധീരതാ അവാര്‍ഡ് ജേതാക്കളുടെ തുടര്‍വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും’ 28.3.2013 മാധ്യമം: കേരളീയം
തിരുവനന്തപുരം: സംസ്ഥാനത്ത് ധീരതക്കുള്ള അവാര്‍ഡ് നേടിയവരുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയ കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തവണ ആറ് കുട്ടികള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മൂന്നുപേര്‍ രാഷ്ട്രപതിയില്‍നിന്ന് ധീരതക്കുള്ള ദേശീയ അവാര്‍ഡ് നേടിയവരാണ്. ഇവരുടെ തുടര്‍വിദ്യാഭ്യാസച്ചെലവ് കേന്ദ്രമാണ് വഹിക്കുന്നത്. അവരുടേതുള്‍പ്പെടെ സംസ്ഥാന അവാര്‍ഡ് നേടിയവരുടെ വിദ്യാഭ്യാസച്ചെലവ് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.അവാര്‍ഡിന് അര്‍ഹരായ നന്ദന. എം (കൊല്ലം), അര്‍ഷദ് അഷറഫ് (മലപ്പുറം), ശാലിനി കെ.പി (മലപ്പുറം), ദേശീയ അവാര്‍ഡ് ജേതാക്കളായ രമിത്ത്. കെ (കൊല്ലം), മെബിന്‍ സിറിയക് (ആലപ്പുഴ), വിഷ്ണു എം.വി (തൃശ്ശൂര്‍) എന്നിവര്‍ക്ക് ഫലകവും പ്രശസ്തിപത്രവും 10000 രൂപയും മുഖ്യമന്ത്രി സമ്മാനിച്ചു.സാമൂഹികക്ഷേമ ഡയറക്ടര്‍ എം.എസ്. ജയ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി ബി. സന്ധ്യ, കലക്ടര്‍ കെ.എന്‍. സതീഷ്, ...
Also found in: [+]
34 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അനാഥാലയം ജീവനക്കാര്‍ അറസ്റ്റില്‍ 27.3.2013 മാധ്യമം: ദേശിയം

നാസിക് (മഹാരാഷ്ട്ര): നാസിക്കില്‍ അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത 34 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നാലു ജീവനക്കാരെ അറസ്റ്റ് ചെയ്തു. ജയ് ആനന്ദ് അനാഥാശ്രമത്തിലെ ആറു മുതല്‍ 14 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
  ജയ് കലിക മാതാ എജുക്കേഷന്‍ ട്രസ്റ്റാണ് അനാഥാലയം നടത്തിപ്പുകാര്‍. പെണ്‍കുട്ടികളുടെ കത്ത് ലഭിച്ചതനുസരിച്ച് ശിശുക്ഷേമ സമിതി സംഘം നടത്തിയ സന്ദര്‍ശനത്തിലാണ് സംഭവം വെളിച്ചത്തുവന്നത്. കുട്ടികളെ നാസിക് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
 

അച്ഛന്‍ വില്‍ക്കാന്‍ ശ്രമിച്ച പെണ്‍മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുക്കും 2.3.2013 മാതൃഭൂമി: പ്രധാനവാര്‍ത്തകള്‍
അച്ഛന്‍ വില്‍ക്കാന്‍ ശ്രമിച്ച പെണ്‍മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുക്കും
ആറുവയസ്സുകാരിയടക്കം ആറുപേര്‍ക്ക് ധീരതാ അവാര്‍ഡ് 26.2.2013 മാധ്യമം: കേരളീയം
തിരുവനന്തപുരം: ആറുവിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ധീരതാ പുരസ്കാരം. സ്വന്തം ജീവന്‍ അവഗണിച്ച് മറ്റുള്ളവരുടെ ജീവന്‍ കാത്ത ആറുവയസ്സുകാരിയും ദേശീയ ധീരതാപുരസ്കാരം നേടിയ മൂന്നുപേരും ഇതിലുണ്ട്. എം. നന്ദന (കൊല്ലം), അര്‍ഷാദ് അഷറഫ് (മലപ്പുറം), കെ. രമിത്ത് (കണ്ണൂര്‍), മെബിന്‍ സിറിയക് (ആലപ്പുഴ), എം.വി. വിഷ്ണു (തൃശൂര്‍), കെ.പി. ശാലിനി (മലപ്പുറം) എന്നിവര്‍ക്കാണ് അവാര്‍ഡ്. ഇതില്‍ രമിത്ത്, മെബിന്‍ സിറിയക്, വിഷ്ണു എന്നിവര്‍ക്കാണ് നേരത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളുടെ വിദ്യാഭ്യാസ ചെലവ് കേന്ദ്രം വഹിക്കുന്നുണ്ടെന്നും മറ്റ് മൂന്ന് പേരുടെ ചെലവ് സംസ്ഥാനം വഹിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പുരസ്കാരം പ്രഖ്യാപിച്ച മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. സ്കൂള്‍ വിട്ടുവരുമ്പോള്‍ കാല്‍ വഴുതി ചിറയില്‍ വീണ ഒമ്പതുവയസ്സുകാരനെ രക്ഷിച്ച അസാമാന്യ ധീരതക്കാണ് ആറുവയസ്സുകാരി നന്ദനക്ക് അവാര്‍ഡ്. കൊല്ലം കൊട്ടിയം പാറക്കുളം വീട്ടില്‍ മണികണ്ഠന്‍െറയും ബേബിയുടെയും മകളാണ് നന്ദന. ആള്‍മറയില്ലാത്ത ...
Also found in: [+]
ആറുവയസുകാരി ഉള്‍പ്പെടെ ആറുപേര്‍ക്കു ധീരതയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് 26.2.2013 മെട്രോവാര്‍ത്ത: കേരളവാര്‍ത്ത
ആറുവയസുകാരി ഉള്‍പ്പെടെ, സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച ആറുപേര്‍ക്ക് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ധീരത അവാര്‍ഡ്. നന്ദന(കൊല്ലം), അര്‍ഷാദ് അഷറഫ് (മലപ്പുറം), കെ. രമീത്ത് (കണ്ണൂര്‍), മെബിന്‍ സിറിയക് (ആലപ്പുഴ), എം.വി. വിഷ്ണു (തൃശൂര്‍), കെ.പി. ശാലിനി (മലപ്പുറം) എന്നിവര്‍ക്കാണ് അവാര്‍ഡ്. ഇതില്‍ രമിത്തിനും മെബിന്‍ സിറിയക്കിനും വിഷ്ണുവിനും നേരത്തേ
ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍ക്കെതിരെ പരാതി - മാതൃഭൂമി 25.1.2013 ഗൂഗിള്‍ മലയാളം: പ്രധാനവാര്‍ത്തകള്‍
ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍ക്കെതിരെ പരാതി - മാതൃഭൂമി
പീഡനത്തിനിരയായ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് 24.1.2013 മാധ്യമം: കേരളീയം
കൊച്ചി: പീഡനക്കേസുകളിലെ ഇരകളെ താമസിപ്പിച്ച ചില്‍ഡ്രന്‍സ് ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുള്ളതായും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ പരാതി. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കറായ പാര്‍വതിക്കെതിരെയാണ് പറവൂര്‍,കോതമംഗലം പീഡനക്കേസുകളില്‍ ഇരയായ പെണ്‍കുട്ടികള്‍ ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയത്. ഈ പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയാണ്. പരാതി നല്‍കിയതിന് പിന്നാലെ കെയര്‍ടേക്കറെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായി. കെയര്‍ടേക്കറുടെ സന്ദര്‍ശകരായി ചില്‍ഡ്രന്‍സ് ഹോമിലെത്തിയ രണ്ടുപേര്‍ കോടതിക്ക് പുറത്തുവെച്ച് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ടെന്ന് ചൂണ്ടിക്കാട്ടി പറവൂര്‍ കേസിലെ പെണ്‍കുട്ടിയാണ് ശിശുക്ഷേമ സമിതിക്ക് ആദ്യം പരാതി നല്‍കിയത്. കോടതിയില്‍ വിചാരണക്കായി തന്നെ കൊണ്ടുപോയപ്പോഴാണ് കെയര്‍ടേക്കറുടെ സന്ദര്‍ശകരെ കാണാനായതെന്ന് ...
പീഡനത്തിനിരയായ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് - മാധ്യമം 24.1.2013 ഗൂഗിള്‍ മലയാളം: പ്രധാനവാര്‍ത്തകള്‍
പീഡനത്തിനിരയായ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് - മാധ്യമം
കാക്കനാട് ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍ക്കെതിരെ പരാതി 24.1.2013 മാധ്യമം: കേരളീയം
കൊച്ചി:എറണാകുളം കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കര്‍ പീഡനക്കേസുകളിലെ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. പറവൂര്‍, കോതമംഗലം, വരാപ്പുഴ പീഡനക്കേസുകളിലെ പെണ്‍കുട്ടികളാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കര്‍ പാര്‍വ്വതിക്കെതിരെ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനക്കേസിലെ പ്രതിക്ുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പരാതി. പ്രതികളുമായി കെയര്‍ടേക്കറായ പാര്‍വ്വതിയെ കണ്ടുവെന്നും സേില്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. പാര്‍വ്വതിയുടെ സന്ദര്‍ശകരായി ചില്‍ഡ്രന്‍സ് ഹോമിലെത്തിയ രണ്ടുപേരെ കേസിലെ പ്രതികളുടെ കൂടെ കണ്ടതായും പരാതിയിലുണ്ട്. പറവൂര്‍കേസിലെ ഇരയായ പെണ്‍കുട്ടിയാണ് ആദ്യം ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പാര്‍വ്വതി ഒളിവില്‍ ...
ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍ ബാലനെ തിരിച്ചേല്‌പിക്കാന്‍ നിവേദനം 18.1.2013 മാതൃഭൂമി: പ്രധാനവാര്‍ത്തകള്‍
ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍ ബാലനെ തിരിച്ചേല്‌പിക്കാന്‍ നിവേദനം
കുട്ടിക്കുറ്റവാളികള്‍ക്ക് പ്രത്യേക പോലീസ് വേണമെന്ന് സുപ്രീംകോടതി 18.1.2013 മാതൃഭൂമി: പ്രധാനവാര്‍ത്തകള്‍
കുട്ടിക്കുറ്റവാളികള്‍ക്ക് പ്രത്യേക പോലീസ് വേണമെന്ന് സുപ്രീംകോടതി
മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം 10.1.2013 മാതൃഭൂമി: പ്രധാനവാര്‍ത്തകള്‍
മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം
രമിത്തിനും മെബിനും വിഷ്ണുവിനും ധീരതക്കുള്ള ദേശീയ അവാര്‍ഡ് 8.1.2013 മാധ്യമം: കേരളീയം
Image: തിരുവനന്തപുരം: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്‍െറ ധീരതക്കുള്ള ദേശീയ അവാര്‍ഡിന് കണ്ണൂര്‍ മട്ടന്നൂര്‍ കങ്ങിലാരി അപ്പോതപ്പാല്‍ വീട്ടില്‍ കെ. രമിത്തിനെയും ആലപ്പുഴ കൈനകരി മെബിന്‍ സിറിയക്കിനെയും തൃശൂര്‍ അവന്തൂര്‍ മണിത്തറ കരുവാന്‍ വീട്ടില്‍ എം.വി. വിഷ്ണുവിനെയും തെരഞ്ഞെടുത്തു. ദല്‍ഹിയില്‍ റിപ്പബ്ളിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പടവില്‍ നിന്ന് വഴുതി കുളത്തില്‍ വീണ രണ്ട് പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് കണ്ണൂര്‍ തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസിലെ ഒമ്പതാം ക്ളാസുകാരനായ കെ. രമിത്തിന് (14) പുരസ്കാരം. കെ. രഘൂത്തമന്‍െറയും രമാദേവിയുടെയും മകനാണ്. ചമ്പക്കുളം സെന്‍റ് മേരീസ് എച്ച്.എസിലെ അധ്യാപകനായ ചങ്ങനാശ്ശേരി സ്വദേശി ബൈജു തോമസിന്‍െറ ജീവന്‍ രക്ഷിച്ചതിനാണ് മെബിന്‍ സിറിയക്കിന് പുരസ്കാരം. പരീക്ഷാ ഡ്യൂട്ടിക്കായി പമ്പാനദിയിലൂടെ കടത്ത് തോണി കടക്കുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. കൂടെ യാത്ര ...
കുഞ്ഞിനെ കൊല്ലാന് ശ്രമിച്ച മാതാപിതാക്കള് ആത്മഹത്യക്ക് ശ്രമിച്ചു - വെബ്‌ദുനിയ 11.12.2012 ഗൂഗിള്‍ മലയാളം: പ്രധാനവാര്‍ത്തകള്‍
കുഞ്ഞിനെ കൊല്ലാന് ശ്രമിച്ച മാതാപിതാക്കള് ആത്മഹത്യക്ക് ശ്രമിച്ചു - വെബ്‌ദുനിയ
സന്നിധാനത്തു ബാല വേല: സംഘം പൊലീസ് പിടിയില്‍ 17.11.2012 മെട്രോവാര്‍ത്ത: കേരളവാര്‍ത്ത
ശബരിമലയില്‍ ബാലവേലയ്ക്കായി കുട്ടികളെ എത്തിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിദംബരം സ്വദേശി ഭാഗ്യരാജ്, കടലൂര്‍ സ്വദേശി മായാകൃഷ്ണന്‍ എന്നിവരാണു പിടിയിലായത്. 180 കുട്ടികളെയാണു സംഘം സന്നിധാനത്ത് എത്തിച്ചത്. പമ്പ മുതല്‍ സന്നിധാനം വരെ വിവിധ ഹോട്ടലുകളിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. കുട്ടികളെ ശിശുക്ഷേമ സമിതിക്കു കൈമാറുമെന്നു പൊലീസ്. നാനൂറു രൂപ ദിവസക്കൂലിക്കാണു കുട്ടികളെ ജോലിക്കു നിര്‍ത്തിയത്. ഇതില്‍ മൂന്നു രൂപ കുട്ടിക്കും നൂറു രൂപ റിക്രൂട്ട് ചെയ്തവര്‍ക്കുമാണു നല്‍കിയിരുന്നത്. കുട്ടികളെ നിര്‍ത്തിയതിനു ഹോട്ടല്‍ ഉടമകള്‍ക്കെതിരേയും കേസെടുത്തു.
ശിശുദിന സ്റ്റാമ്പില്‍ അഷികയുടെ വര്‍ണ വരകള്‍ 14.11.2012 മാധ്യമം: കേരളീയം
Image: തലശ്ശേരി: വരയുടെ ലോകത്ത് അഷിക സന്തോഷിന് ഇന്ന് ആഹ്ളാദ ദിനം. സംസ്ഥാന ശിശുക്ഷേമ സമിതി ഇന്ന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പില്‍ തലശ്ശേരി കാവുംഭാഗം പനോളിക്കാവിലെ അഷിക സന്തോഷിന്‍െറ ചിത്രമാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 800ലധികം കുട്ടികള്‍ വരച്ച ചിത്രത്തില്‍ നിന്നാണ് സ്റ്റാമ്പായി അഷികയുടെ ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ധര്‍മടം റോട്ടറി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് അഷിക. അധ്യാപകനും കുട്ടികളും അടങ്ങുന്ന ജലച്ചായമാണ് അഷിക ഒരുക്കിയിരുന്നത്. ഇത് ശിശുദിന സ്റ്റാമ്പായി. ശിശുദിനമായ ഇന്ന് രാവിലെ 9.30ന് തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതി ഓഡിറ്റോറിയത്തില്‍ സ്റ്റാമ്പ് പുറത്തിറക്കും. മന്ത്രി എം.കെ. മുനീറാണ്സ്റ്റാമ്പ് പ്രകാശനം ചെയ്യുക. അഷികക്കുള്ള കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ചടങ്ങില്‍ മന്ത്രി കൈമാറും. ശശികുമാര്‍ കണ്ടോത്തിന്‍െറ ശിക്ഷണത്തില്‍ ചിത്രകല പരിശീലിക്കുന്ന അഷികക്ക് സ്കൂള്‍തലത്തിലും മറ്റും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂലിത്തൊഴിലാളിയായ പിതാവ് സന്തോഷും ...
പത്ത് വയസ്സുകാരിയെ പൊലീസ് സ്റ്റേഷനിലേക്ക് തെളിവെടുപ്പിന് വിളിപ്പിച്ചത് വിവാദമായി 19.9.2012 മാധ്യമം: കേരളീയം

പാലക്കാട്: മകനുമൊത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ 10 വയസ്സുകാരിയായ മകളെ പൊലീസ് സ്റ്റേഷനിലേക്ക് തെളിവെടുപ്പിന് വിളിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച മകന്‍ അഖിലിനോടൊപ്പം കിണറ്റില്‍ ചാടി മരിച്ച പാലക്കാട് പുത്തൂര്‍ മാട്ടുമന്ത മുരുകണി നിവാസില്‍ ബിന്ദുവിന്‍െറ മകള്‍ ഗോപികയെയാണ് ബുധനാഴ്ച രാവിലെ ടൗണ്‍ നോര്‍ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. സ്പെഷല്‍ സിറ്റിങ്ങ് നടത്തുന്നതിന്‍െറ ഭാഗമായി ഗോപികയെ കാണാന്‍ ശിശുക്ഷേമസമിതി ചെയര്‍മാന്‍ വി.പി. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്.

read more

1 to 20 of 66